ഇരിട്ടി ഉപജില്ല കേരളാ സ്കൂൾ കലോത്സവം 2 ദിവസം പിന്നിട്ടു.




പതിനഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങൾ വാശിയോടെ നടക്കുകയാണ്. നടന ഗദ്യ, പദ്യ വിഭാഗങ്ങളിലായി മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന കലോത്സവ വേദികളിൽ കാഴ്ചക്കാരുടെ എണ്ണം വളരേ കുറവാണ്. കാലാവസ്ഥ വില്ലനായി വരുമെന്ന പേടി കലോത്സവത്തെ ബാധിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച തെളിഞ്ഞമാനം കണ്ടത് തെല്ലാശ്വാസമായി.രണ്ടാം ദിവസം പോയിന്റ് നിലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എടൂർ സെന്റ് മേരീസ് സ്‌ക്കൂൾ മുന്നിട്ടു നിൽക്കുന്നു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥനത്തും പേരാവൂർ സ്കൂൾ മുന്നാം സ്ഥാനത്തും നിൽക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അങ്ങാടികടവ് സ്കൂൾ 60 പോയിന്റുമായി ഒന്നാം സ്ഥാനത്തും എടൂർ രണ്ടാം സ്ഥാനത്തും ചാവശ്ശേരി മൂന്നാം സ്ഥാനത്തുമാണ്