29ാം തീയ്യതി മാഹിയിൽ കടതുറക്കും




കേരളവ്യാപാരി വ്യവസായി ഏകോപനസമിതി നടത്തുന്ന കടയടപ്പ് സമരത്തിൽ മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതോടൊപ്പം സമരത്തിൽ മാഹിയിലെ വ്യാപാരികൾ പങ്കെടുക്കുന്നില്ല എന്ന് വ്യാപാരികൾ അറിയിച്ചു.വാറ്റ് ഉൾപ്പെടെ പഴയകാല കണക്ക്സംബന്ധിച്ച റൈഡുകൾ നടത്തില്ല എന്ന് ഗവ: ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാഹിയിലെ വ്യാപാരികൾ സമരം പിൻവലിച്ചതെന്ന് പോണ്ടിച്ചേരി വ്യാപാരിവ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ അറിയിച്ചു