പഴങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം;26000 വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും  സമർപ്പിച്ചു




തിരുവനന്തപുരം:പഴങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക അറിയിച്ചുകൊണ്ടും തീരുമാനം പുനപരിശോധിക്കണം എന്നും ആവശ്യപ്പെട്ട് എഡിഎസ്‌യുവിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ 200 ഓളംവിദ്യാലയങ്ങളിലെ 26000 വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഭീമ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും  കൈമാറി. എഡിഎസ് യു ഡയറക്ടര്‍ ഫാ ജോണ്‍സണ്‍ അന്ത്യാകുളം, ചീഫ് ഓര്‍ഗനൈസര്‍ അഡ്വ മനോജ് എം കണ്ടത്തില്‍, ചീഫ് ആനിമേറ്റര്‍ ആല്‍ബിന്‍ മണ്ടുംപാല,,കെ സി ബി സി മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് ജോസ് ലറ്റ് മാത്യു,എഡി എസ് യു ജനറല്‍ സെക്രട്ടറി എബിന്‍ കുര്യന്‍ എന്നിവരാണ് എം എല്‍എ അഡ്വ സണ്ണി ജോസഫ്,കെ സി ജോസഫ് എം എല്‍എ എന്നിവരുടെ സാനിധ്യത്തില്‍ ഭീമ ഹര്‍ജി സമര്‍പ്പിച്ചത്.