ജില്ലാ ബീച്ച് ഗെയിംസ്: രജിസ്‌ട്രേഷന്‍ 15 വരെ
  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങള്‍ക്ക് നവംബര്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 15 മുതല്‍ 23 വരെ വിവിധ ദിവസങ്ങളിലായി ചാലില്‍, ചൂട്ടാട്, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളില്‍ കബഡി, വടംവലി, ഫുട്‌ബോള്‍, വോളിബോള്‍ എന്നീ മത്സരങ്ങളാണ് നടക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്് യഥാക്രമം 15000,10000,5000 ക്യാഷ് പ്രൈസും ലഭിക്കും.2003 ജനുവരി ഒന്നിനുശേഷം ജനിച്ച വനിതകള്‍ക്കും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ച പുരുഷന്മാര്‍ക്കും പങ്കെടുക്കാം. ജില്ലാതല മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍  നവംബര്‍ 15 മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ മെയില്‍ വഴിയോ പൂര്‍ത്തീകരിക്കണം. ഫോണ്‍: 0497 2700485.