കണ്ണൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 16ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കോടതിയുടെ മുമ്പിലുള്ള കേസുകള്‍, എപിഎല്‍, ബിപിഎല്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള വിഷയം എന്നിവ ഒഴിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാം. ഒരുപുറത്തില്‍ നേരത്തെ എഴുതി വിവിധ ഓഫീസുകളില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ്, പേരും പൂര്‍ണ്ണമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും സഹിതം സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

0 Comments