കാസര്‍കോട് ജില്ലയിലെ ഒന്‍പത് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ
കാസര്‍കോട്: അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ കാസര്‍കോട് ജില്ലയിലെ ഒന്‍പത് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീലേശ്വരം , കുമ്ബള , മഞ്ചേശ്വരം, ചന്തേര , കാസര്‍കോട് , വിദ്യാനഗര്‍ , മേല്‍പ്പറമ്ബ് , ഹോസ്ദുര്‍ഗ്, ബേക്കല്‍ എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് കേരള പൊലീസ് ആക്‌ട് 78,79 പ്രകാരം ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് തിങ്കളാഴ്ച രാവിലെ 8 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും പൊതുയോഗങ്ങള്‍ നടത്തുന്നതും പൂര്‍ണമായും നിരോധിച്ചു. നവംബര്‍ 14 രാത്രി 12 മണി വരെ നിരോധനാജ്ഞ തുടരും.
0 Comments