കുവൈറ്റിൽ ബീച്ചിൽ തിരമാലയിലകപെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ തിരമാലകളില്‍പെട്ട്  മണത്തണ ഓടംന്തോട്  സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച്ച ഉച്ചക്ക് 2 ന് ഓടന്തോട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കരിക്കും. ഞായറാഴ്ച്ച മൃതദേഹം ഓടംന്തോട്ടിലെ വിട്ടിലെത്തിക്കും. വെള്ളിയാഴ്ച്ചയാണ്  
 കുവൈറ്റിൽ വിനോദയാത്രക്കിടെ ബീച്ചിൽ തിരമാലയില്‍ അകപെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ സനിൽ മരണപ്പെട്ടത്.

ബീച്ചില്‍ കുട്ടികളെ കുളിപ്പിക്കുന്നതിനിടെ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെട്ടു. ഉടന്‍ കടലിലേയ്ക്ക് ഓടിയിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെതിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകള്‍ സനിലിനെ കവര്‍ന്നെടുത്തു കടലിലേയ്ക്ക് പായുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്വന്തം ഭാര്യയും മക്കളും നോക്കി നില്‍ക്കവെയായിരുന്നു കണ്‍മുന്‍പില്‍ സനിലിനേയും കവര്‍ന്ന്‍ തിരമാലകള്‍ പാഞ്ഞത്. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു.

ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത്‌ സനില്‍, അനയ മേരി സനില്‍