മട്ടന്നൂർ - മാനന്തവാടി അന്താരാഷ്ട്ര വിമാനത്താവളംറോഡ് നിർമ്മാണം പരിശോധനകൾ തകൃതിയായി പുരോഗമിക്കുന്നു.
കേളകം: നിർദ്ദിഷ്ട മട്ടന്നൂർ മാനന്തവാടി അന്താരാഷ്ട്ര വിമാനത്താവളം റോഡ് നിർമ്മാണം മണ്ണ് പരിശോധനയും റോഡ് എസ്റ്റിമേറ്റ് അളവും ആരംഭിച്ചു.
മട്ടന്നൂർ മാനന്തവാടി 63 കിലോമീറ്റർ റോഡിൻറെ നിർമ്മാണത്തിന് ആദ്യഘട്ടമെന്ന നിലയിലാണ് പരിശോധന ആരംഭിച്ചത്. മട്ടന്നൂർ മുതൽ മാനന്തവാടി വരെ 23 സ്ഥലങ്ങളിലെ മണ്ണുപരിശോധന ആണ് ഇപ്പോൾ ആരംഭിച്ചത് ഇതിനോടകംമാനന്തവാടി മുതൽ
ബോയ്സ് ടൗൺ വരെയുള്ള പരിശോധന പൂർത്തിയാക്കി 10 പോയൻറുകളിലെ പരിശോധന പൂർത്തിയാക്കി.
പാൽച്ചുരം ചുരത്തിലെ പരിശോധനയാണ് പുരോഗമിക്കുന്നത്. റോഡ് നിർമ്മാണത്തിന്റെ കൺസെൽട്ടൻസി കമ്പനിയുടെ ഹൈഡാക്ക് കമ്പനിയുടെ ഉപകരാറുകാരായ ഹൈദ്രാബാദ് അസ്ഥാനമാക്കിയുള്ള ശ്രീ ഇൻഫോടെക് കരാറുകാരാണ് പ്രവർത്തി ചെയ്യുന്നത്.
ഇതോടൊപ്പം 24 മീറ്റർ നാലുവരിപ്പാത ആക്കുന്ന റോഡിൻറെ ലാൻഡ് അക്വിസിഷൻ അളവും പുരോഗമിക്കുന്നുണ്ട്
കഴിഞ്ഞ മാസങ്ങളിൽ കണ്ണൂർ കളക്ടറേറ്റിലും, മാനന്തവാടി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലും നടത്തിയ
ജനപ്രതിനിധികളുടെയും, രാഷ്ട്രീയ വ്യാപാരി നേതാക്കളുടെയും ചർച്ചയിൽ
ഗൂഗിൾ മാപ്പ് അലൈൻമെൻറ് പ്രദർശിപ്പിച്ചിരുന്നു
തുടർന്ന് ഇവരിൽനിന്ന് നിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ്
റോഡ് അളവ് പുരോഗമിക്കുന്നത്
മട്ടന്നൂർ -ശിവപുരം -പേരാവൂർ -കേരളം കൊട്ടിയൂർ 'ബോയ്സ് ടൗൺ
റോഡ് കടന്ന് മാനന്തവാടിയിൽ ആണ് ഈ റോഡ് അവസാനിക്കുന്നത്
റോഡ് നിർമ്മാണത്തിൽ നഷ്ടം സംഭവിക്കുന്ന വ്യാപാരികൾക്കും കെട്ടിടങ്ങൾക്കും
കൃഷിയിടവും വീട് നഷ്ടപ്പെട്ടവർക്കും മതിയായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്
സഭയുടെയും മണ്ണ് പരിശോധനയും റിപ്പോർട്ട് 1 മാസത്തിനകം സർക്കാരിൽ സമർപ്പിക്കാനാണ് നിർദ്ദേശം എന്ന് ഇതിന് നിയോഗിക്കപ്പെട്ട ഏജൻസി അധികൃതർ പറഞ്ഞു .


0 Comments