കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണം പിടികൂടി. എമര്‍ജന്‍സി ലാമ്ബിനുള്ളില് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയതെന്നാണ് വിവരം.
സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അന്‍വര്‍ സാദത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. എമര്‍ജന്‍സിയുടെ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

0 Comments