ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ
കേരളാ ഓർഗാനിക് ഇക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്തു





ഇരിട്ടി : കേരളാ കാർഷിക വികസന വകുപ്പ് , ഇരിട്ടി ബ്ലോക്ക് കാർഷിക സേവനകേന്ദ്രം ,ഉരുപ്പുംകുണ്ട് എന്നിവയുടെ നേതൃത്വത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച കേരളാ ഓര്ഗാനിക്ക് ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ വി.കെ. രാംദാസ് പദ്ധതി വിശദീകരണവും മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ ആദ്യ വിൽപ്പനയും നടത്തി. പായം ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, ബി. സീന പ്രതീപ്, വി.കെ. കാർത്ത്യായനി, ബെന്നി ഫിലിപ്പ്, കെ.എം. സുനിൽകുമാർ, കെ. ശ്രീധരൻ, ബാബുരാജ് പായം, മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു. ഇരിട്ടി ബ്ലോക്ക് കൃഷിവകുപ്പ് അസി. ഡയറക്ടർ വി. ലത സ്വാഗതവും കാർഷിക സേവനകേന്ദ്രം സിക്രട്ടറി പി.കെ. അനന്തൻ നന്ദിയും പറഞ്ഞു. കീഴൂർ - ചാവശ്ശേരി കൃഷിഭവന്റെ മേൽനോട്ടത്തിൽ പയഞ്ചേരി മുക്കിലെ ബ്ലോക്ക് പഞ്ചായത്ത്  കെട്ടിടത്തിലാണ് ഓർഗാനിക് ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.