തൃ​ക്ക​രി​പ്പൂ​ര്‍: കൈ​ക്കോ​ട്ടു​ക​ട​വി​ല്‍ 320 കു​രു​ന്നു​ക​ളാ​ണ് ഇ​ശ​ലു​ക​ള്‍​ക്ക് ചു​വ​ട് വ​ച്ച്‌ ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ര്‍​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൈ​ക്കോ​ട്ടു​ക​ട​വ് പൂ​ക്കോ​യ ത​ങ്ങ​ള്‍ സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ലോ​വ​ര്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലെ കു​രു​ന്നു​ക​ളാ​ണ് 'മെ​ഗാ ഒ​പ്പ​ന' അ​വ​ത​രി​പ്പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ച​ച്ചാ​ജി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മാ​യ ഒ​പ്പ​ന നാ​ടി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ള്‍ ആ​ഘോ​ഷി​ച്ച​ത്. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് പൊ​ലി​മ​യേ​റ്റാ​ന്‍ ക​ലാ​സ്വാ​ദ​ക​രു​ടെ മ​സ​സി​ല്‍ ഇ​ടം പി​ടി​ച്ച പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ടു ഗാ​യി​ക ക​ണ്ണൂ​ര്‍ സീ​ന​ത്ത് കൂ​ടി പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യാ​യെ​ത്തി. സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ലെ വേ​ദി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​ര്‍​ക്ക് മു​ന്നി​ല്‍ 'മ​ല​ക്കു​ല്‍ മൗ​ത്ത​സ്റാ​യി​ല്‍ അ​ണ​ഞ്ഞി​ടും മു​മ്ബേ ....' എ​ന്ന ഗാ​നം സീ​ന​ത്ത് ഒ​പ്പ​ന​ക്ക് മു​മ്ബേ തു​ട​ങ്ങി​യ​തോ​ടെ ഒ​ന്നു മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന 320 കു​രു​ന്നു​ക​ള്‍ ഒ​പ്പ​ന​യു​ടെ ത​ന​തു വേ​ഷ​ത്തി​ല്‍ ആ​ടി​പ്പാ​ടി കൈ​കൊ​ട്ടി ക​ളി​ച്ചു. നൂ​റു ക​ണ​ക്കി​ന് തോ​ഴി​മാ​രു​ടെ ന​ടു​വി​ല്‍ മ​ണ​വാ​ട്ടി​യാ​കാ​നു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​ത് നാ​ലാം ക്ലാ​സു​കാ​രി വി.​എ​ന്‍. ഷാ​സി​ബ​ക്കാ​യി​രു​ന്നു.

മാ​പ്പി​ള​പ്പാ​ട്ടാ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ എ​ക്കാ​ല​വും ത​ങ്ങി നി​ല്‍​ക്കു​ന്ന അ​ഞ്ചു ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് അ​ര മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പ​ശ്ചാ​ത്ത​ല ഗാ​ന​മൊ​രു​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ പ​ഠ​ന സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ ച​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച​തും ഒ​രു​ക്കി​യ​തും ഇ​തേ സ്കൂ​ളി​ലെ ത​ന്നെ അ​ധ്യ​പി​ക​മാ​രാ​ണ്. പി. ​ശ​ഫ്‌​ന​ബീ​ഗം, എം.​കെ.

ബു​ഷ്‌​റ, എം.​എ. ഹ​സീ​ന, കെ.​പി. കൃ​ഷ്ണ​പ്രി​യ, കെ. ​റു​ക്‌​സാ​ന, പി.​സി. മു​ര്‍​ഷി​ദ, എം.​വി. സ​ന്ധ്യ, ന​ദീ​ദ അ​ബ്ദു​ള്‍ മ​ജീ​ദ് എ​ന്നീ അ​ധ്യാ​പി​ക​മാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.