സംസ്ഥാന ശാസ്ത്ര മേളയിൽ ജോയൽ തോമസ് പടിയക്കണ്ടത്തിന് ബഡിംഗ് ഗ്രാഫ്റ്റിംഗ് ലയറി ഗിന് എ.ഗ്രേഡോടെ 2 സ്ഥാനം.
ആറാട്ടുതറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന
വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിലും വർക്ക് എക്സ്പീരിയൻസിൽ ബഡിംഗ്, ഗ്രാഫ്റ്റിംഗ് ആന്റ് ലെയറിംഗ് വിഭാഗത്തിൽ 10/10 മാർക്കോടെ അടക്കാത്തോട് സ്വദേശിയായ ജോയൽ ഒന്നാം സ്ഥാനം നേടിയിരുന്നു. .മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥി പടിയക്കണ്ടത്തിൽ ജോയൽ തോമസ് ആണ് മലയോരത്തിന് അഭിമാനമായ നേട്ടം കൈവരിച്ചത്.കാർഷിക മേഖലയിൽ വൈവിധ്യങ്ങളായ കൃഷിരീതി നടത്തി ശ്രദ്ധേയനും, വിദേശ ഫലവൃക്ഷത്തോട്ടം നടത്തി പ്രശസ്തനുമായ പടിയക്കണ്ടത്തിൽ തോമസ് - പ്രിൻസി ദമ്പതികളുടെ മകനാണ് ജോയൽ.


0 Comments