കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇന്ന് കലക്ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും, കർഷകരെ ദോഷകരമായി ബാധിക്കുന്ന ആർ.സി.ഇ.പി.കരാറിൽ ഒപ്പിടാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും മാവോയിസ്റ്റുകളെ ക്രൂരമായി വെടിവച്ച് കൊന്ന നടപടിയിലും പ്രതിഷേധിച്ച് കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
രാവിലെ 10 മണിക്ക് കെ.സുധാകരൻ എം.പി. പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും

0 Comments