മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​വി.​രാ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍-​ഇ​രി​ട്ടി റോ​ഡി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ച 500 പാ​യ്ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി​വസ്തു​ക്ക​ള്‍ എ​ക്സൈ​സി​ന് കൈ​മാ​റി.