നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
. യാത്രക്കാരനായ കൊട്ടിയൂർ സ്വദേശിക്ക് ഗുരുതരപരിക്ക്.

 കൊട്ടിയൂർ: കൊട്ടിയൂർ മന്ദംചേരിയിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.  ബൈക്ക് യാത്രക്കാരനായ കൊട്ടിയൂർ  പാൽച്ചുരം സ്വദേശി മേപ്പനാംതോട്ടം ബെന്നിക്കാണ് അപകടം പറ്റിയത്. ഗുരുതര പരിക്കേറ്റ ബെന്നിയെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ശനിയാഴ്ച്ച രാത്രി 12 ഒടെയാണ് അപകടം നടന്നത്.