മാവോയിസ്റ്റ് വെടിവയ്പ്: വീഡിയോ പൊലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആദ്യ ദിവസം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്​റ്റിന് ഇടയിലുള്ള ദൃശ്യങ്ങളാണെന്ന് പൊലീസ് പറയുന്നു. ഇതില്‍ പൊലീസുകാര്‍ ഉള്‍പ്പടെയുളളവര്‍ നിലത്ത് കിടക്കുന്നത് കാണാം. വെടിയൊച്ച എല്ലാവരും നിലത്ത് കിടക്കണമെന്ന നിര്‍ദ്ദേശവും കേള്‍ക്കാം. മാവോയിസ്റ്റുകളെയോ അവര്‍ വെടി വയ്‌ക്കുന്നതിന്റെയോ ദൃശ്യങ്ങള്‍ ഇല്ല.

ആദ്യദിവസം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്​റ്റ് ചെയ്യുമ്ബോഴാണ് അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായതെന്നും നിലത്ത് കമിഴ്ന്ന് കിടന്നാണ് പൊലീസ് ഉദ്യോഗസ്ഥരും സബ്‌ കളക്ടറും മറ്റും രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.