ഇന്റര്‍നാഷനല്‍ കോക്കനട്ട് കോണ്‍ഫറസ്‌ ആന്‍ഡ് എക്സ്പോ; നവംബര്‍ 2,3 തീയതികളില്‍ കോഴിക്കോട്ട്


തിരുവനന്തപുരം: നാളികേര മേഖലയുടെ പ്രോത്സാഹനത്തിന് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താന്‍ അന്താരാഷ്ട്ര സമ്മേളനം ഒരുങ്ങുന്നു. നവംബര്‍ 2,3 തീയതികളില്‍ കോഴിക്കോട് വെച്ചാണ് ഇന്റര്‍നാഷനല്‍ കോക്കനട്ട് കോണ്‍ഫറസ്‌ ആന്‍ഡ് എക്സ്പോ സംഘടിപ്പിക്കുന്നത്.

നാളികേരത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിന് വിദേശ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും മനസിലാക്കാന്‍ സമ്മേളനം സഹായിക്കും. ഒപ്പം നാളികേര കൃഷി പുനരുദ്ധാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും പ്രഖ്യാപിക്കും.
കെഎസ്‌ഐഡിസി, സംസ്ഥാന പ്ലാനിങ് ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം