റബര്‍ തോട്ടത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ; ദുരൂഹത

കൊല്ലം : കൊല്ലം ജില്ലയിലെ അഞ്ചലില്‍ റബര്‍ തോട്ടത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണ് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.