തെങ്ങിന്‍ തൈകള്‍ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി

പേരാവൂര്‍:തെങ്ങിന്‍ തൈകള്‍ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി കല്ലേരിമലയില്‍ തേക്കനാല്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തെ 2 വര്‍ഷം പ്രായമായ തെങ്ങിന്‍ തൈകളാണ് മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പ്രസാദിന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി