അപ്പീലുമായി വന്നു. എ ഗ്രേഡോടെ ഒന്നാം സ്ഥാനം വാങ്ങി മടക്കം

ഇരിട്ടി ഉപജില്ല കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം നാടകത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറിയിലെ നാടക ടീമാണ് ജില്ലാ കലോൽസവത്തിൽ അപ്പീലിലൂടെ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്. യുവ സിനിമാ സംവിധായകൻ ജിനോ ജോസഫിന്റെ ശിക്ഷണത്തിലാണ് നാടകം ഒരുങ്ങിയത്.പ്രൊഫഷണൽ നാടകങ്ങളെ വെല്ലുന്ന ഒത്തൊരുമയോടെ
അണിയിച്ചൊരുക്കിയ പുലയാട്ടം എന്ന ഈ നാടകത്തിൽ തകർത്താടിയ ആദർശും സാന്ദ്രയും ആണ് ബെസ്റ്റ് ആക്ടർ , ആക്ട്രസ് എന്നീ കിരീടങ്ങൾക്ക് അർഹരായതും