അത്താണി കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍
കൊച്ചി: നെടുമ്ബാശേരി അത്താണിയില്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികള്‍ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള വിനു വിക്രമന്, ഗ്രീന്‍ഡേഷ്, ലാല്‍ കിച്ചു എന്നിവരാണ് പിടിയിലായത്.
ഗുണ്ടാത്തലവന് നെടുമ്ബാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ 'ഗില്ലാപ്പി' എന്നു വിളിക്കുന്ന ബിനോയി (40) യെയാണ് കാറിലെത്തിയ മൂന്നംഗസഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണി ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു മുന്നിലായിരുന്നു സംഭവം. നാലു മുതല്‍ എട്ടു വരെ പ്രതികളായ അഖില്‍(25), അരുണ്‍(22), ജസ്റ്റിന്(28), ജിജീഷ് (38) എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നേരത്തേ അറസ്റ്റുചെയ്തിരുന്നു.
പ്രതികളില്‍ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവ ദിവസം രാവിലെ പ്രതികള്‍ അഖിലിന്റെ വീട്ടില്‍ ഒത്തുചേരുകയും രാത്രി എട്ടിനുശേഷം അത്താണി ഡയാന ബാറിനു സമീപം ബനോയി ഉണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
0 Comments