റോഡരികില്‍ മാലിന്യം തള്ളി; മാലിന്യം തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
ഇരിക്കൂര്‍: മാലിന്യം തള്ളിയ ആളെ മാലിന്യത്തില്‍നിന്ന് കിട്ടിയ കടലാസിലൂടെ കണ്ടെത്തി. മില്‍മ പാല്‍ വാങ്ങിയ ബില്ലിന്റെ കെട്ടുകളിലൂടെയാണ് ആളെ കണ്ടെത്തിയത്.
ഇരിട്ടി തളിപ്പറമ്ബ് സംസ്ഥാനപാതയോരത്ത് ഇരിക്കൂര്‍ സെമിനാരി ബസ്‌സ്റ്റോപ്പിന് സമീപം കണ്ടെത്തിയ മാലിന്യം പരിശോധിച്ചപ്പോഴാണ് മാലിന്യച്ചാക്കിന്റെ ഉള്ളില്‍ കെട്ടുകണക്കിന് മില്‍മ പാലിെന്റ ബില്ലുകള്‍ കണ്ടെത്തിയത്.
സ്ഥിരമായി ഒരേസ്ഥലത്ത് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ട ഇരിക്കൂര്‍ പഞ്ചായത്ത് ജീവനക്കാരായ പി.കെ.രാജേഷ്, പി.പി.ദിനേഷ്, എ.പി.വേണുഗോപാലന്‍, റഷീദ് കെ.കെ. എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം പരിശോധിച്ചത്.
ജൈവ അജൈവ മലിന്യമാണ് ചാക്കിലുണ്ടായത് ഇരിക്കൂറില്‍ മില്‍മ ബൂത്തും സ്റ്റേഷനറി കടയും നടത്തുന്ന പെരുവളത്തുപറമ്ബ് സ്വദേശി രാത്രി കടയടച്ച് വീട്ടിലേക്ക് പോകുമ്ബോള്‍ മാലിന്യം തള്ളുകയാണ് പതിവ്, കുറ്റസമ്മതം നടത്തിയ വ്യാപാരിയെക്കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിച്ച് പരിസരം വൃത്തിയാക്കിയശേഷം പിഴയടപ്പിച്ചു.
0 Comments