ഗതാഗതം നിരോധിച്ചു


      ദേശീയ പാത 66 ല്‍ മാഹി പാലത്തില്‍ മെക്കാഡം ടാറിംഗ് പ്രവൃത്തിക്കായി കോഴിക്കോട് റൂട്ടിലെ മാഹി പാലം വഴിയുള്ള  വാഹന ഗതാഗതം നവംബര്‍ 22, 23 തീയതികളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് മണി വരെ നിരോധിച്ചു.   പ്രസ്തുത റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ തലശ്ശേരിയില്‍നിന്ന് സൈതാര്‍ പള്ളി-മാക്കൂട്ടം-പുന്നോല്‍ റെയില്‍വെ ഗേറ്റ്-പാറാല്‍ വഴി/സൈതാര്‍ പള്ളി-മാക്കൂട്ടം-പുന്നോല്‍ റെയില്‍വെ ഗേറ്റ്-പാറാല്‍ വഴി പള്ളൂര്‍-ചൊക്ലി-മേക്കുന്ന്-കുഞ്ഞിപ്പള്ളി വഴി കോഴിക്കോട് പോകേണ്ടതാണ്.  കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഈ റോഡ് വഴി തിരിച്ചും പോകണം.  കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ താഴെ ചൊവ്വ - കൂത്തുപറമ്പ് - പാനൂര്‍ - മേക്കുന്ന് - കുഞ്ഞിപ്പള്ളി വഴി തിരിച്ചുവിടണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.