ലോക സി ഒ പി ഡി ദിനാചരണം :
ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി


    ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ലോക സി ഒ പി ഡി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പി. ഗോവിന്ദന്‍ നിര്‍വ്വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍. സി. ഡി നോഡല്‍ ഓഫീസറുമായ ഡോ കെ ടി രേഖ, ഡെപ്യൂട്ടി ഡി. എം. ഒ ഡോ. എം. കെ. ഷാജ്, ജില്ലാ ആര്‍. സി. എച്ച് ഓഫീസര്‍ ഡോ. പി. എം. ജ്യോതി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്  ഡി പ്രേമ, തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജോയ് മാത്യു, ആലക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. കെ ഗിരിജാമണി, ജില്ലാ ടി ബി ഓഫീസര്‍ ഡോ ജി അശ്വിന്‍, ഒടുവള്ളിത്ത് സി. എച്ച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്‌നേഹലത പോള, വാര്‍ഡ് മെമ്പര്‍ വത്സമ്മ ജോസ് വാണിശ്ശേരി, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ. എന്‍. അജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ജോസ് ജോ, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സി ഒ പി ഡി യെ നമുക്കൊത്തൊരുമിച്ച് പ്രതിരോധിക്കാം എന്ന  ദിനാചരണ സന്ദേശത്തിലൂന്നി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. വായുമലിനീകരണത്തില്‍ നിന്നും രക്ഷ നേടൂ.. സി. ഒ. പി. ഡി യെ പ്രതിരോധിക്കൂ എന്ന സന്ദേശം ആലേഖനം ചെയ്ത തൂവാല കൊണ്ട് വായയും മൂക്കും മൂടിക്കെട്ടി തേര്‍ത്തല്ലിയിലും കണ്ണൂരിലും  ബോധവല്‍ക്കരണ കാമ്പയിനും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം സംഘടിപ്പിച്ചത്.