സോളാർ പാനലിന്റെയും ഫുഡ്‌ കിറ്റിന്റെയും വിതരണം നടത്തി


ആറളം: ഹൈദ്രബാദ് ആസ്ഥാനമായ വയ ട്രസ്റ്റ്‌, മണത്തണക്കൂട്ടം വാട്സ്ആപ് കൂട്ടായ്മയും ആറളം പോലിസ് സ്റ്റേഷനും സംയുക്തമായി ആറളം പഞ്ചായത്തിലെ ചതിരൂർ 110,  വിയറ്റ്നാം കോളനിവാസികൾക്കായി നൽകുന്ന സോളാർ പാനലിന്റെയും ഫുഡ്‌ കിറ്റിന്റെയും വിതരണം നടത്തി.  ചതിരൂർ 110 കോളനിയിൽ പരിപാടി ആറളം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി നടുപ്പറമ്പിൽ ഉൽഘാടനം ചെയ്തു. ആറളം സിഐ സുധാകരൻ,  പഞ്ചായത്ത് മെമ്പർ റഹിയാനത്ത് സുബി,   എസ്. ഐ ടോണി,   വയ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശ്രീജയൻ,  സോബിൻ,  ഗ്രേഡ്  എസ്. ഐ മാർ,  ,  പ്രൊമോട്ടർ രമ എന്നിവർ സംസാരിച്ചു.