തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് കോച്ചിംഗ്
തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരത്തുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) കീഴില്‍ 2020 ജൂണ്‍ രണ്ടിന് യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ക്ക് 2020 ആഗസ്ത് ഒന്നിന് 21 വയസ് പൂര്‍ത്തിയായിരിക്കണം. പരമാവധി പ്രായം 32 വയസ്. പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും വയസ്സിളവ് ലഭിക്കും. അപേക്ഷകര്‍ വിഭ്യാഭ്യാസം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍, ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്, നാലാം നില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ഡിസംബര്‍ 10നകം അപേക്ഷ സമര്‍പ്പിക്കണം. വിദശവിവരങ്ങള്‍ www.kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
0 Comments