പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ സഹോദരനും സംഘവും മർദ്ദിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസിന് നേരെ സംഘത്തിന്റെ കയ്യേറ്റം. കൊട്ടിയൂർ സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു.

കേളകം: വെങ്ങലോടി സ്വദേശിയായ യുവതിയെ പ്രേമിച്ചതിന് യുവാവിനെ സഹോദരനും സംഘവും തട്ടികൊണ്ടു പോവുകയും, മർദ്ദിക്കുകയും ചെയ്തു..

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കേളകം മഞ്ഞളാം പുറത്ത് വച്ച്
യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിക്കുകയും തട്ടിക്കൊണ്ടുപോവുകയും ആയിരുന്നു. സംഭവമറിഞ്ഞ്  എത്തിയ പൊലീസ്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി. ഇവരെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ അവർ പൊലീസിന് നേരെ തിരിയുകയും പിടിയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിൽ കൊട്ടിയൂർ വെങ്ങലോടി സ്വദേശികളായ പത്തോളം പേർക്കെതിരെ കേസെടുത്തു. . കൂടുതൽ പൊലീസ് എത്തി തിരച്ചിൽ തുടരുന്നു.