ഇരിട്ടി എം ജി കോളേജ് രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 27 ന് 




ഇരിട്ടി ; ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന ഇരിട്ടി മഹാത്മാഗാന്ധി കോളേജ് രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മണിക്ക് കേരളാ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. എം എൽ എ അഡ്വ. സണ്ണിജോസഫ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ മുഖ്യ ഭാഷണം  നടത്തും. വിവിധ രാഷ്ട്രീയപോർട്ടി പ്രതിനിധികൾ സാമൂഹിക സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിർദ്ധന കുടുംബത്തിൽ നിന്നുള്ള സഹപാഠിക്ക് വീടുവെച്ചു നൽകുന്ന സഹപാഠിക്കൊരു സ്‌നേഹവീട്, കോളേജ് കാമ്പസിനകത്ത് രജതജൂബിലി സ്മാരക മന്ദിര സമുച്ഛയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, യൂണിവേഴ്‌സിറ്റി തല കായിക മത്സരങ്ങൾ , യൂണിവേഴ്‌സിറ്റി തല പ്രസംഗ മത്സരം , ശാസ്ത്ര പ്രദർശനം, പുസ്തക പ്രദർശനം, ഗവേഷണ സെമിനാർ പരമ്പര, രജതജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, പൂർവ വിദ്യാർത്ഥി സംഗമം തുടങ്ങി ഒരു വര്ഷം നീണ്ടുനിൽക്കുന്ന വ്യത്യസ്തങ്ങളായ വിവിധ പരിപാടികളാണ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുക