നഗരത്തില്‍ കെ സി  നമ്പർ   ഇല്ലാത്ത ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ വീണ്ടും പ്രതിഷേധം



കണ്ണൂര്‍: നഗരത്തില്‍ കെ സി നമ്പർ ഇല്ലാത്ത ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ വീണ്ടും പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കെ സി നമ്ബര്‍ ഇല്ലാതെ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷകള്‍ തടഞ്ഞു. വ്യാപകമായി അനധികൃത സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ തൊഴില്‍ രംഗത്തെ മറ്റ് തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുകയാണ് എന്ന് തൊഴിലാളികള്‍ ആരോപിക്കുന്നത്.

ഇതേ തുടര്‍ന്ന് കോര്‍പ്പറേഷന്‍ നമ്ബര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണ്. നമ്ബര്‍ ഉള്ള ഡ്രൈവര്‍മാരാണ് ബുധനാഴ്ച രാവിലെ ഫോര്‍ട്ട് റോഡില്‍ ഓട്ടോകള്‍ തടഞ്ഞത്. സുരക്ഷിതമല്ലാത്ത യാത്രകളാണ് ഇത്തരം ഓട്ടോകളില്‍ ഉണ്ടാവുക എന്ന് ഓട്ടോ തൊഴിലാളികള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ സമരം വ്യാപിപ്പിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.