ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മുംബൈ: ഒരു മാസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ 18ാമത് മുഖ്യമന്ത്രിയായി ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം (മഹാ വികാസ് അഗാഡി) നേതാവും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 6.40ന് ദാദറിലെ ശിവജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ഉദ്ധവിനൊപ്പം മൂന്നു പാര്‍ട്ടികളില്‍നിന്നും ഒന്നോ രണ്ടോ പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ െചയ്യും. നാലു ദിവസം മുമ്ബ് പാതിരാ അട്ടിമറിയിലൂടെ ദേവേന്ദ്ര ഫഡ്നാവിസിെന്റയും അജിത് പവാറിെന്റയും നേതൃത്വത്തില്‍ നിലവില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ വീണതോടെ ചൊവ്വാഴ്ച രാത്രിയാണ് മഹാ വികാസ് അഗാഡി ഉദ്ധവിെന്റ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശമുന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച നടന്ന പ്രത്യേക നിയമസഭയില്‍ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, ആദിത്യ താക്കറെ തുടങ്ങി 288 എം.എല്‍.എമാരും സത്യപ്രതിജ്ഞ ചൊല്ലി. മുഖ്യമന്ത്രിപദമുള്െപടെ ശിവസേനക്ക് 16 മന്ത്രിമാര്‍, എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി പദമുള്െപടെ 14, കോണ്‍ഗ്രസിന് സ്പീക്കര്‍ പദമുള്െപടെ 12 എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് മഹാ വികാസ് അഗാഡിയുടെ യോഗത്തിലെ ധാരണ.
ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ വൈകിയും ചര്‍ച്ച തുടരുകയാണ്. മൂന്ന് എം.എല്‍.എമാരുള്ള ഹിതേന്ദ്ര ഠാകുറിെന്റ ബഹുജന്‍ വികാസ് അഗാഡിയും പിന്തുണ പ്രഖ്യാപിച്ചതോടെ മഹാ വികാസ് അഗാഡിയുടെ അംഗബലം169 ആയി. 288 അംഗ സഭയില്‍ 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.സത്യപ്രതിജ്ഞ ചെയ്ത് ഏഴു ദിവസത്തിനകം ഉദ്ധവ് ഭൂരിപക്ഷം തെളിയിക്കണം.
20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസനക്ക് മുഖ്യമന്ത്രിയുണ്ടാകുന്നത്. 1995ല്‍ ശിവസേന, ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ മനോഹര്‍ േജാഷിയും, നാരായണ്‍ റാണെയുമാണ് മുമ്ബ് മുഖ്യമന്ത്രിമാരായത്. താക്കറെ കുടുംബത്തില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് ഉദ്ധവ്. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയെ സംസ്കരിച്ച ചെയ്ത ശിവജി പാര്‍ക്കാണ് സത്യപ്രതിജ്ഞക്ക് തിരഞ്ഞെടുത്തത്.


0 Comments