വിദ്യാലയം പ്രതിഭകളോടൊപ്പം
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിലെ പ്രതിഭകളെ ആദരിക്കൽ പരിപാടിയുടെ ഭാഗമായി ചെറുകഥാകൃത്തും നോവലിസ്റ്റുമായ തോമസ് കാവുങ്കലിന്റെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. ജീവിതാനുഭവങ്ങളെ ഭാവനയുടെ നിറക്കൂട്ടു നൽകി അദ്ദേഹം രചിക്കുന്ന കഥകൾക്ക് ഏറെ പ്രോത്സാഹനവും പ്രചോദനവും ലഭിച്ചു വരുന്നു. പി.ടി.എ. പ്രസിഡന്റ് തോമസ് എൻ പി, സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, അധ്യാപകരായ ലിൻസ് തോമസ്, എലിസബത്ത് കെ.ജെ എന്നിവരും വിദ്യാർത്ഥികളോടൊപ്പമുണ്ടായിരുന്നു.


0 Comments