കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം : യുവാവ് പിടിയില്‍



കോഴിക്കോട് : കല്ലട ബസില്‍ വെച്ച്‌ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സംഭവം. പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. കാസര്‍കോട് കുടലു സ്വദേശി മുനവര്‍ (23 ) ആണ് പിടിയിലായത്.