ബാഗുകള്‍ എടുത്തു കൊണ്ടോടും, ഭക്ഷണം തട്ടിപ്പറിക്കും; ഈ സ്കൂളില്‍ പാമ്ബല്ല, കുട്ടികളെ ഭീതിയിലാക്കുന്നത് കുരങ്ങന്‍മാര്‍
മറയൂര്‍: വാനരക്കൂട്ടം മറയൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഭീഷണിയായി മാറുന്നു. ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങുവാന്‍ കഴിയാത്തവിധം വാനരന്‍മാരുടെ ശല്യം വര്‍ധിച്ചതോടെ സ്കൂളിലെ അധ്യാപക രക്ഷാകര്‍ത്തൃ സമിതി വിദ്യാഭ്യാസ മന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുവാന്‍ തീരുമാനമെടുത്തു.
നൂറിലധികം കുരങ്ങന്‍മാരാണ് ഇവിടെ തമ്ബടിച്ച് ശല്യം ചെയ്തുവരുന്നത്. ക്ലാസ് മുറികളിലും ഓഫീസിലും കയറി വരുന്ന കുരങ്ങന്‍മാര്‍ യാതൊരുവിധ കൂസലുമില്ലാതെ കൈയില്‍ കിട്ടുന്നതെല്ലാം എടുത്ത് കടക്കുന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് സ്കൂള്‍ കെട്ടിടത്തിന് പുറത്താണ് സൗകര്യമുള്ളത്. അക്രമകാരികളായ കുരങ്ങന്‍മാരെ ഭയന്ന് പല കുട്ടികളും പ്രാഥമിക കര്‍മ്മങ്ങള്‍ ഒഴിവാക്കുകയാണ്.
പലപ്പോഴും കുട്ടികളുടെ സ്കൂള്‍ ബാഗുകള്‍ എടുത്തു കൊണ്ടുപോകുന്നു. പ്രഭാത ഭക്ഷണവും ലഘു ഭക്ഷണവും ഉച്ച ഭക്ഷണവും കുട്ടികള്‍ക്ക് വിതരണം നടത്തുന്നത് ഏറെ ശ്രമകരമാണ്. ഭക്ഷണമൊരുക്കി വച്ചിരിക്കുന്ന മുറിയില്‍ വാനരക്കൂട്ടം കയറാതിരിക്കുന്നതിന് അധികൃതര്‍ ഏറെ പാടുപെടേണ്ടിവരുന്നു. സ്കൂള്‍ മൈതാനത്ത് കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഊഞ്ഞാലിലും മറ്റും കയറുന്നതിനുപോലും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രഥമാധ്യാപിക റാണിയുടെയും പിടിഎ പ്രസിഡന്റ് അനൂപ് കുമാറിന്റെയും നേതൃത്വത്തില്‍


0 Comments