മഹ്ളറത്തുൽ ബദരിയ്യ വാർഷികവും ചതുർദിന മതപ്രഭാഷണവും നവംബർ 28 മുതൽ ഡിസംബർ 1വരെ നടക്കും
മട്ടന്നൂർ:കേരള മുസ്ലീം ജമാഅത്ത്,എസ് വൈ എസ് , എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റിയും തില്ലങ്കേരിയിലെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍സേവനമനുഷ്ഠിക്കുന്ന സിഎം ചാരിറ്റിസെന്ററിന്റെയും നേതൃത്വത്തിലാണ് നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ തില്ലങ്കേരി ജുമാമസ്ജിദ് പരിസരത്ത് വെച്ച് മഹ്‌ളറത്തുല്‍ ബദരിയ്യ വാര്‍ഷികവും ചതുര്‍ദിന മത പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ടി കെ മമ്മദ് ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കും കുറിക്കും. എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.എച്ച്. ഷാനിഫ് ഉദ്ഘാടനം ചെയ്യും. ലത്തീഫ് സഅദി പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിലായി ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഫല്‍ സഖാഫി കളസ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും ഡിസംബര്‍ 1ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും സ്വാന്ത്വന കേന്ദ്രത്തിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങല്‍ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്ലിസിന് ഹാഫിള് സാദിഖ് ഫാളിലി ഗൂഡല്ലൂര്‍ നേതൃത്വം നല്‍കുമെന്നും സ്വാഗത സംഘം ഭാരവാഹികളായ ഷാജഹാന്‍ മിസ്ബാഹി, വി.പി ഹുസൈന്‍, മുഹമ്മദ് കുഞ്ഞി, പി.കെ.റഫീഖ്, കെ.പി.റഷിദ്, എന്‍.സജീര്‍ തുടങ്ങിയവര്‍ പറഞ്ഞു


0 Comments