കര്‍ഷകപ്രക്ഷോഭ വിളംബര ജാഥ
ആലക്കോട്: ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ആലക്കോട് മേഖല വിളംബര വാഹനജാഥ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്നിന്നാരംഭിച്ചു. ജാഥാ ക്യാപ്റ്റന്‍ തോമസ് മാണി കളപ്പുരയ്ക്ക് ഫൊറോന വികാരി ഫാ. ആന്റണി ആനക്കല്ലില്‍ പതാക കൈമാറി. നെല്ലിപ്പാറ, പരപ്പ, ഉദയഗിരി, കാര്‍ത്തികപുരം, മണക്കടവ് ടൗണുകളില്‍ കൂടി ജാഥ കടന്നുപോയി. മണക്കടവ് നടന്ന സമാപന യോഗം ഫാ. സനല്‍ അച്ചാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ബിനോയ് തോമസ്, സുനില്‍ ചെന്നിക്കര, ജോണ്‍ പടിഞ്ഞാത്ത്, ടോമി കണയങ്കല്‍, തങ്കച്ചന് കല്ലറയ്ക്കല്‍, ജോയി പൂവ്വത്തിങ്കല്‍, ബിജു പൂവ്വത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


0 Comments