അട്ടപ്പാടി ആദിവാസി ഭവന നിര്‍മ്മാണ പദ്ധതിയില്‍ തട്ടിപ്പ്; സിപിഐ നേതാവ് പിടിയില്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികളെ കബളിപ്പിച്ച് ഭവന നിര്‍മ്മാണ സഹായം തട്ടിയെടുത്തുവെന്ന പരാതിയില്‍ സിപിഐ നേതാവുള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍. സി പി ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗവും നിലമ്ബൂര്‍ നഗരസഭാ കൗണ്‍സിലറുമായ പി എം ബഷീര്‍, കരാറുകാരന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് പിടിയിലായത്
അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊരില്‍ ഏഴു പേര്‍ക്ക് ഭവന നിര്‍മാണത്തിനായി ലഭിച്ച പതിമൂന്നര ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൃത്രിമ രേഖ ചമക്കല്‍, വഞ്ചനാകുറ്റം, പട്ടികജാതി- പട്ടികവര്‍ഗ സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി. അഗളി ഭൂതിവഴിയൂരിലെ കലാമണിയുടെ പരാതിയില്‍ ജൂലൈ 31നാണ് കേസെടുത്തത്. പ്രതിയെ ഇന്ന്‍ കോടതിയില്‍ ഹാജരാക്കും.


0 Comments