യുഎഇയുടെ 48ാം ദേശീയ ദിനത്തില്‍ 1,000ലേറെതടവുകാര്ക്ക് മോചനം
ദുബായ്: യുഎഇയുടെ 48ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 1,000ലേറെ തടവുകാര്‍ക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ഉത്തരവു പ്രകാരമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തടവനുഭവിക്കുന്ന വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ മോചനം നല്‍കുന്നത് .
ഇതിനോടകം 662 പേര്‍ക്കാണ് പ്രസിഡന്റ് മോചനം നല്‍കിയത്. യുഎഇ ഭരണാധികാരിയുടെ തീരുമാനത്തിനു പിന്നാലെ അജ്മാന്, ഉമ്മുല്‍ഖുവൈന്‍ തുടങ്ങിയ പ്രദേശങ്ങളിലെയും ഭരണാധികാരികളും സമാനമായ തീരുമാനവുമായി മുന്നോട്ട് പോകുന്നുവെന്നാണ് സൂചന.


0 Comments