റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് അപകടഭീഷണി ഉയർത്തുന്നു

കേളകം:കേളകം - അടയ്ക്കാത്തോട് റോഡിൽ വാർക്ക പാലത്തിന് സമീപം വളവിൽ ചാഞ്ഞുനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റാണ് അപകട ഭീഷണി ഉയർത്തുന്നത്.വളവോടു കൂടിയ ഈ പ്രദേശത്ത്ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതിനാൽ വാഹനങ്ങൾ പോസ്റ്റ് ഇടിക്കാതെ ഒഴിവാക്കുന്നത് മൂലം അപകടം പതിവാകുന്നു.
രണ്ടുതവണ ഈ പോസ്റ്റിൽ വാാഹനങ്ങൾ ഇടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ കാട് മൂടുകിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാനും കഴിയാത്ത അവസ്ഥയാണ്. അപകട ഭീഷണി ഉയർത്തുന്ന ഈ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും റോഡിന്റെ വശങ്ങൾ വൃത്തിയാക്കാൻ നടപടി എടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെ ആവശ്യം .