ഉത്തര കേരള സഹോദയ വോളീബോൾ ടൂർണമെന്റിൽ എടത്തൊട്ടി നവജ്യോതി സീനിയർ സെക്കണ്ടറി സ്കൂളിന് ഓവറോൾ കിരീടം
എടത്തൊട്ടി :
നവംബർ 7, 8 തീയതികളിൽ മങ്ങാട്ടുപറമ്പിൽ വച്ചു നടന്ന ഉത്തര കേരള വോളീബോൾ ടൂർണമെന്റിൽ നവജ്യോതിയുടെ അഞ്ച് ടീമുകൾ ഉജ്ജ്വല വിജയം നേടി. അണ്ടർ 14 വിഭാഗത്തിൽ മത്സരിച്ച പെൺകുട്ടികൾ ഒന്നാം സ്ഥാനം നേടി കിരീടം അണിഞ്ഞു. അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും രണ്ടാം സ്ഥാനത്തിന് അർഹരായി. അണ്ടർ 19 വിഭാഗത്തിൽ പെൺകുട്ടികൾ രണ്ടാം സ്ഥാനം നേടിയപ്പോൾ ആൺകുട്ടികൾ നിലവിലുള്ള ചാമ്പ്യന്മാരെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളെയും,
അധ്യാപകരായ രാജേഷ്, കൊച്ചുറാണി എന്നിവരെയും
സ്കൂൾ മാനേജ്മെന്റും പിടിഎ യും അനുമോദിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ അൽഫോൻസ് ടോമും, ടീച്ചേഴ്സും, രക്ഷിതാക്കളും പിന്തുണയുമാണ് ഈ വിജയത്തിന് വഴി തെളിച്ചതെന്ന് ടീമഗങ്ങൾ പറഞ്ഞു.
0 Comments