നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ആണ് കണ്ണൂര്‍ പിണറായി സ്വദേശിയില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. കാല്‍പാദത്തില്‍ കെട്ടിവെച്ചാണ് ഇയാള്‍ സ്വര്‍ണ്ണം ദുബായില്‍ നിന്ന് എത്തിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 71.5 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായിരുന്നു. കോഴിക്കോട് സ്വദേശികളായ അമീര്‍, ഹാറൂണ്‍ നസര്‍ എന്നിവരാണ് കസ്റ്റംസ് പരിശോധനയില്‍ പിടിയിലായത്.

0 Comments