ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ പിഎച്ച്സിയുടെ കീഴില്‍ കൊട്ടാടിക്കവലയില് പ്രവര്‍ത്തിച്ചിരുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍കള്‍ക്ക് ദുരിതം. പയ്യാവൂര്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന കാഞ്ഞിരക്കൊല്ലി, ശാന്തിനഗര്‍ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന കുടുംബക്ഷേമ ഉപകേന്ദ്രമാണ് കഴിഞ്ഞ മൂന്നു മാസത്തോളമായി അടഞ്ഞുകിടക്കുന്നത്.
കുട്ടിമാവ്, ചിറ്റാരി എന്നീ എസ്സി, എസ്ടി കോളനികളിലുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഈ കുടുംബക്ഷേമ ഉപകേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.നേരത്തെ വിവിധ പ്രദേശങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന ഈ ഉപകേന്ദ്രം മൂന്നു വര്‍ഷത്തോളമായി കൊട്ടാടിക്കവലയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ കൊട്ടാടിക്കവലയിലെ ഭാവന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലായിരുന്നു പ്രവര്‍ത്തനം.
കൊട്ടാടിക്കവലയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ ചന്ദനക്കാംപാറ പിഎച്ച്സി, ഇരിട്ടി ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ചന്ദനക്കാംപാറയിലേക്ക് വാഹന ഗതാഗതം കുറവായതും രോഗികളെ ദുരിതത്തിലാക്കുന്നു. കൊട്ടാടിക്കവലയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് മുന്നോറോളം പേര് ഒപ്പിട്ട നിവേദനം പയ്യാവൂര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്കി.

0 Comments