സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ്  ഷെഹ്‌ല ഷെറിന്റെ മരണം: പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സസ്‌പെന്‍ഡ് ചെയ്തു:
സ്കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്.




കൽപ്പറ്റ: ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹൈസ്കൂളിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ. കെ. മോഹനൻ എന്നിവരെ സസ്പെൻഡ് ചെയ്തു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഇതിന്റെ ഉത്തരവ് പുറത്തിറങ്ങി. സ്കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാഡമിക്) സി.എ. സന്തോഷിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും സ്കൂൾ പി.ടി.എ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.