തീവണ്ടി തട്ടി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
വടകര: മടപ്പള്ളി റെയില്‍വേ അടിപ്പാതയ്ക്ക് സമീപം ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരന് ഒഞ്ചിയം പുത്തന്‍പുരയില്‍ സുനില്‍ കുമാറിന്റെ മകള്‍ ആദിത്യ (13) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മടപ്പള്ളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്
0 Comments