പ്രവാസി പുനരധിവാസ പദ്ധതിക്കു കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെയും നേത്യത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ സഹകരണത്തോടെ തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിന് അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ് ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് തളാപ്പ് നവനീതം ഹാളില്‍ നടക്കും.
 താല്‍പര്യമുള്ളവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സഹിതം ഹാജരാകണം. നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org  ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.   കൂടുതല്‍ വിവരങ്ങള്‍ക്ക് സി എം ഡി യുടെ സഹായ കേന്ദ്രം 04712329738, നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും, 0495-2304882, 4885 നമ്പറിലും ലഭിക്കും