കുവൈത്ത് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്ബനിയുടെ കീഴില്‍ നഴ്സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ മറ്റു നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഒമ്ബത് മണിയോടെ സിക്സ്ത് റിംഗ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണ് അപകടം നടന്നത്.നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്ബനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മേഴ്‌സി പുറത്തേക്ക് തെറിച്ച വീണു. വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള ചക്രത്തിനടിയില്‍ കുടുങ്ങിയാണ് മേഴ്‌സി മരണപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ച മേഴ്‌സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഭര്‍ത്താവ് ബിജു കുവൈത്തിലുണ്ട്. ഒരു മകള്‍ നാട്ടിലാണ്.

0 Comments