സ്നേഹത്തിന്‍റെ വിളംബരമായി അടക്കാത്തോട്ടിൽ നബിദിന റാലി നടത്തി
പ്രവാചക സ്നേഹത്തിന്‍റെ വിളംബരമായി തക്ബീര്‍ ധ്വനികളും ദഫ് മുട്ടിന്‍റ പദ താളവും വിശ്വാസികളുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. അടക്കാത്തോട്ടിൽ മുഹിയുദ്ദിൻ ജും ആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. പരിപാടികൾക്ക് തുടക്കം കുറിച്ച് പി.ബി.ഇബ്രാഹീം പതാക ഉയർത്തി.തുടർന്ന് നടന്ന നബിദിന റാലിയിൽ നിരവധി പേർ പങ്കെടുത്തു. റാലിക്ക്
വി.ടി.എം.കുട്ടി മൗലവി, പി.എം.അബ്ദുൽ ഖാദർ മൗലവി, പി.ബി.ഇബ്റാഹീം ,കെ.യു.ബഷീർ, പി. എ. ബഷീർ, കെ.എ.മുഹമ്മദലി നേതൃത്വം നൽകി.
0 Comments