തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടറായി എം.അഞ്ജനയെ നിയമിച്ചു. നിലവില്‍ ആലപ്പുഴ കലക്ടറായ ഡോ. അദീല അബ്ദുല്ലയെ വയനാട് കലക്ടറായി മാറ്റി. വയനാട് ജില്ലാ കളക്ടറായ എ ആര്‍ അജയകുമാറിനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. ദേവികുളം സബ്കലക്ടര്‍ രേണു രാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു. കെഎസ്ടിപി പ്രൊജക്‌ട് ഡയറക്ടര്‍ ആനന്ദ് സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കിയും നിയമിച്ചു.

0 Comments