എടൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ നെടുമുണ്ട വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാന കേന്ദ്രത്തിൽ തിരുനാളിന് വികാരി ഫാ. ആന്റണി മുതുകുന്നേൽ കൊടിയേറ്റി. ഫാ. ജോബി മുരിയംകരി കാർമ്മികത്വം വഹിച്ചു. 30 ന് സമാപിക്കും. തിരുനാൾ ദിവസങ്ങളിൽ തീർഥാടന കേന്ദ്രത്തിൽ വൈകിട്ട് 4 ന് കുർബാന, വചനസന്ദേശം, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുകർമ്മങ്ങൾക്ക് യഥാക്രമം ഫാ. ടോമി നടുവിലേക്കൂറ്റ്, ഫാ. ജോൺസൺ പുലിയുറുമ്പിൽ, ഫാ. ജോജി കുന്നേൽ, ഫാ. ജിജോ പുളിങ്കുന്നേൽ, ഫാ. ജോസഫ് കൊട്ടാരം, ഫാ. ജോസഫ് ഏഴുപാറയിൽ, ഫാ. സിജോ കണ്ണമ്പുഴ, ഫാ. ആന്റണി തറേക്കടവിൽ എന്നിവർ കാർമ്മികരായിരിക്കും.

0 Comments