ക​ണ്ണൂ​ര്‍: കാ​യി​ക​കൗ​മാ​ര​ത്തി​​​​ന്റെ ക​ളി​മു​റ്റം നി​റ​യെ പ്ല​സ്​ വ​ണ്‍ വി​ദ്യാ​ര്‍​ഥി അ​ഫീ​ല്‍ ജോ​ണ്‍​സ​​​​ന്റെ നൊ​മ്ബ​ര​മു​ണ​ര്‍​ത്തു​ന്ന ​​ഓ​ര്‍​മ​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സു​ര​ക്ഷ​യി​ല്‍ വി​ട്ടു​വീ​ഴ്​​ച ഒ​ട്ടു​മി​ല്ല. കാ​ര​ണം, പാ​ലാ​യി​ല്‍ സം​സ്​​ഥാ​ന അ​മ​ച്വ​ര്‍ അ​ത്​​ല​റ്റി​ക്​ മീ​റ്റി​നി​ടെ ഹാ​മ​ര്‍ ത​ല​യി​ല്‍ വീ​ണ്​ ദാ​രു​ണാ​ന്ത്യം ഏ​റ്റു​വാ​ങ്ങി​യ അ​ഫീ​ലി​​​​ന്റ വി​ധി ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​​ണ്ടെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ജോ. ​ഡ​യ​റ​ക്​​ട​ര്‍ (സ്​​പോ​ര്‍​ട്​​സ്) ചാ​ക്കോ ജോ​സ​ഫ്​ പ​റ​ഞ്ഞു.

ഹാ​മ​ര്‍, ഡി​സ്​​ക​സ്​ ​ത്രോ ​തു​ട​ങ്ങി​യ ഇ​ന​ങ്ങ​ള്‍​ക്ക്​ പ്ര​ത്യേ​കം പ്ര​ത്യേ​കം ​വ​ല​ക്കൂ​ടു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, വ​ല​ക്കൂ​ടു​ക​ള്‍ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള​വ​യു​മാ​ണ്. ത്രോ ​ഇ​ന​ങ്ങ​ളി​ലെ മ​ത്സ​രം ഒ​ന്നി​ച്ച്‌​ ന​ട​ത്തി​ല്ല. ​ത്രോ ​ഇ​ന​ങ്ങ​ളി​ലെ മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ ട്രാ​ക്കി​ല്‍ മ​ത്സ​രം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കും. ട്രാ​ക്കി​ലും ഫീ​ല്‍​ഡി​ലും ഇ​റ​ങ്ങു​ന്ന​തി​ന്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ള്‍​ക്ക്​ ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.വ​ള​ന്‍​റി​യ​ര്‍​മാ​ര്‍​ക്കും ഒ​ഫീ​ഷ്യ​ലു​ക​ള്‍​ക്കും ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ്ര​ത്യേ​കം ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളു​മു​ണ്ട്.