കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളം ജില്ലക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒാട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അമിത് എന്‍.കെയാണ് സ്വര്‍ണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒാട്ടത്തില്‍ പാലക്കാടിന്‍റെ സി. ചാന്ദ്നി സ്വര്‍ണം നേടി. പാലക്കാട് ജില്ലയിലെ കല്ലടി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ചാന്ദ്നി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒാട്ടത്തില്‍ പാലക്കാടിന്‍റെ ജെ. റിജോ സ്വര്‍ണം നേടി. പാലക്കാട് പട്ടഞ്ചേരി ജി.എച്ച്‌.എസ് വിദ്യാര്‍ഥിയാണ് റിജോ.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഒാട്ടത്തില്‍ കോഴിക്കോട് ജില്ലയുടെ സനികക്ക് സ്വര്‍ണം. കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി സ്കൂള്‍ വിദ്യാര്‍ഥിയാണ്.